ചെങ്ങന്നൂർ റോട്ടറി ക്ലബ്ബിൻറെ നേതൃത്വത്തിൽ, കല്ലട ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ, ഒക്ടോബർ 2-ാം തീയതി രാവിലെ 10 മണിക്ക് സൗജന്യ കണ്ണ് പരിശോധന ക്യാമ്പ് ,റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത നെഫ്രോളജിസ്റ്റായ ഡോക്ടർ റീന തോമസ് നിർവഹിക്കുന്നതും വൃക്കകളുടെ പരപാലനത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നതും ആണ്
ഗാന്ധിജയന്തി ദിനത്തിൽ ആരോഗ്യ സേവനങ്ങൾക്കായുള്ള ഈ സംരംഭം, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ് . ......
ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ, പുലിയൂർ ക്യാമ്പസിൽ ലോക ഹൃദയദിനം വിപുലമായി ആചരിച്ചു. ഹൃദയസംരക്ഷണ ബോധവത്കരണ സെമിനാർ, പ്രാഥമിക ചികിത്സാ പരിശീലനം, ഹൃദ്രോഗ വിദഗ്ധരെ ആദരിക്കൽ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ......
രാജസ്ഥാനിലെ കോട്ടയിലെ ദീപ്ശ്രീ ബില്‍ഡിങ്ങില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.ശ്രീമദ് രാമായണ് സീരിയലില്‍ പുഷ്കല് എന്ന കഥാപാത്രമായി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വീര്‍ ശര്‍മ. അപകടസമയത്ത് കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. ......
കൊച്ചി: വരാന്‍ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ട്വന്റി20 പാര്‍ട്ടി വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് നടന്ന പാര്‍ട്ടിയുടെ വടുവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് കണ്വെന്ഷന് സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. ......
ചെങ്ങന്നൂർ: സ്വാതന്ത്രസമര സേനാനി കുടിലിൽ
ജോർജ് അനുസ്മരണം പുലിയൂർ
വൈ എം സി ഏയുടെ ആഭിമുഖ്യത്തിൽ നടത്തി.
ചെങ്ങന്നൂർ മിൽസ് മൈതാനത്ത്
സർ സി.പിയുടെ പോലീസ് 1938-ൽ നടത്തിയ വെടിവെയ്പ്പിൽ കുടിലിൽ ജോർജ് വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ചിരുന്നു.
പിന്നീട് നടന്ന തടിവെട്ട് കേസ്സിൽ ചെങ്ങന്നൂരിലെ 100 കണക്കിനാളുകൾ ജയിലിൽ അടയ്ക്കപ്പെട്ടു.
ധീര യോദ്ധാക്കളെ അനുസ്മരിച്ചു കൊണ്ട് വൈ എം സി എ
പുലിയൂരിന്റെ . ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ. ......
ചെറിയനാട്: ദേവസ്വം ബോർഡ് സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി നിറവിൽ.1953ല്‍ ആരംഭിച്ച ദേവസ്വം ബോർഡ് സ്കൂളിൽ 2000ലാണ് ഹയർ സെക്കൻഡറി അനുവദിച്ചത്.തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ഏറ്റവും മികവോടെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ അറിവ് നേടുകയും പല മേഖലകളിലായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. ഈ കാൽ നൂറ്റാണ്ടിനിടയിൽ പാഠ്യപാഠ്യേതര വിഷയങ്ങളിലും ഈ സ്കൂൾ മികവ് തെളിയിച്ചിട്ടുണ്ട്.
എൻ സി സി, എൻ എസ് എസ്, സൗഹൃദ ക്ലബ്ബ് ,കരിയർ ഗൈഡൻസ് സെൽ, വിമുക്തി ക്ലബ്ബ്, കൺസ്യൂമർ ക്ലബ്ബ്, സീഡ് ക്ലബ്ബ് തുടങ്ങിയ വിവിധ ക്ലബ്ബുകൾ ഹയർസെക്കൻ്ററിയിൽ പ്രവർത്തിക്കുന്നു.വിവിധ പരിപാടികളാണ് ജൂബിലി ആഘോഷമായിബന്ധപ്പെട്ട വിഭാവനം ചെയ്തിരിക്കുന്നത്.ഇതിനായി 501 അംഗങ്ങളുള്ള സ്വാഗതസംഘം
രൂപീകരിച്ചു.
ആഘോഷ പരിപാടികളുടെ ആദ്യപടിയായി കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും എൻ എസ് എസ് യൂണിറ്റും സംയുക്കമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ......
കൊച്ചി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബ്രാൻഡ് ഔട്ട്ലെറ്റുകളുടെ എണ്ണം മുന്നൂറിൽ നിന്ന് അറുനൂറായി ഉയർത്തുമെന്ന് റെവ്ലോൺ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും ഇന്ത്യ മേധാവിയുമായ മേഘ്ന മോദി. ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുടെ എണ്ണം ആയിരത്തിൽ നിന്ന് നാലായിരമായി ഉയർത്തുമെന്നും അവർ പറഞ്ഞു. ......
വെട്ടിയാർ : വെട്ടിയാർ വൈ.എം.സി.എ. യുടെ പ്രവർത്തനോദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും 2025 ഒക്ടോബർ 2 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് വെട്ടിയാർ താന്നിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തും. ......
കൊച്ചി : സാനു മാഷിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് പൊതുവിടങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ താല്പര്യം ഉളവാക്കിയിരുന്നതെന്ന് കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ പി എസ് ശ്രീ കല അഭിപ്രായപ്പെട്ടു. എവിടെയും യാത്ര ചെയ്തു പ്രസംഗിക്കുവാൻ അദ്ദേഹത്തിന്റെ അവസന നാളുകളിൽ പോലും തയ്യാറായിരുന്നു. ......